നെയ്യാറ്റിൻകര മരുത്തൂർ പാലം ഒരു വശം തകർന്നിട്ട് ഇന്നേക്ക് 6 ദിവസം പിന്നിടുമ്പോൾ കുടിവെള്ളം ഇല്ലാതെ വലയുകയാണ് നെയ്യാറ്റിൻകര നഗരത്തിലെ ജനങ്ങൾ . പാലം തകർന്നതോടൊപ്പം ജലവിതരണത്തിനായുള്ള പൈപ്പ് ലൈൻ കൂടെ പൊട്ടിയതിനാൽ പൊതു ജല വിതരണം മാത്രം ആശ്രയിച്ചു ജീവിക്കുന്ന നഗര പ്രദേശത്തെ മൂന്നുകല്ലിന്മൂട്, ആറാലുമൂട്, വഴിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾ കുടിവെള്ളം ഇല്ലാതെ വലയുന്നു.സ്വന്തം ചിലവിൽ ടാങ്കറിൽ വെള്ളം എത്തിച്ചാണ് നാട്ടുകാർ നിലവിൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 6 ദിവസത്തിൽ 2 വട്ടം മാത്രമാണ് നെയ്യാറ്റിൻകര നഗരസഭ കുടിവെള്ളം എത്തിച്ചത്.
ഒരാഴ്ചയോളം ആയിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥ മൂലം മാത്രമാണ്. ഒച്ചിഴയുന്ന വേഗത്തിൽ ആണ് പൈപ്പ് ലൈൻ പണികൾ നടക്കുന്നത് എന്നാണ് ജനങ്ങളുടെ ആക്ഷേപം.എത്രയും വേഗം കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ ഉള്ള നടപടികൾ അധികൃതർ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
