കോവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളസദ്യ ബുക്കിങ് പുനരാരംഭിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തിയത്. സന്താന സൗഭാഗ്യത്തിനും അഭീഷ്ട കാര്യ സിദ്ധിക്കും മറ്റുമായി നടത്തുന്ന വഴിപാടിനായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. വിവാഹ സത്കാരങ്ങൾക്ക് ഉൾപ്പെടെ ഇളവ് ലഭിച്ചു തുടങ്ങിയതും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് കൂടുതൽ ഇളവ് ലഭിച്ചതും കണക്കിലെടുത്താണ് അടുത്ത വർഷത്തേക്കുള്ള വള്ളസദ്യ വഴിപാടിനായി ബുക്കിങ്ങ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങിയപ്പോൾ തന്നെ നൂറോളം പേരുടെ വള്ളസദ്യ ബുക്കിങ് നിലവിലുണ്ട്.
2022 ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്ടോബർ ആദ്യവാരം വരെ വള്ളസദ്യ വഴിപാടുകൾ നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ. വള്ളസദ്യ വഴിപാട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ പള്ളിയോട സേവാസംഘം ഓഫിസുമായി ബന്ധപ്പെടണം. 8281113010, 04682313010.
