ആർ എസ് പിയുടെ സമുന്നത നേതാവായിരുന്ന അബനി റോയിയുടെ നിര്യാണം ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് യുടിയുസി സംസ്ഥാന പ്രസിഡൻ്റ് ബാബു ദിവാകരനും സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫും പറഞ്ഞു. ദീർഘകാലം യു ടി യു സി യുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാടിൽ അഗാധ ദുഃഖവും അനുശോചനവും യുടിയുസി കേരള ഘടകം ഭാരവാഹികൾ രേഖപ്പെടുത്തി.
