കേന്ദ്ര സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം പുനഃസ്ഥാപിക്കുന്നു.കോവിഡ് 19 വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നവംബർ 8 മുതൽ വീണ്ടും ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.എല്ലാ ജീവനക്കാർക്കും പഞ്ചിങ് സംവിധാനം തിരികെ കൊണ്ട് വരുമെന്നു കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചു.അടുത്ത തിങ്കളാഴ്ച മുതൽ സംവിധാനം നിലവിൽ വരുമെന്നും അറിയിച്ചു.അതേസമയം ഹാജർ രേഖപ്പെടുത്തുന്നതിന് മുൻപും ശേഷവും ജീവനക്കാർ കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്നു അതത് വകുപ്പ് മേധാവികൾ ഉറപ്പ് വരുത്തണം.ഹാജർ രേഖപ്പെടുത്താൻ എത്തുന്ന ജീവനക്കാർ തമ്മിൽ ആറടി അകലം പാലിക്കണം.തിരക്കൊഴിവാക്കാൻ ഒരു ബയോമെട്രിക് പഞ്ചിങ് മെഷീൻ കൂടി സ്ഥാപിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
