വർക്കല : പട്ടികജാതി / പട്ടികവർഗ കേസുകൾ അട്ടിമറിക്കുകയാണെന്നു ആരോപിച്ചുകൊണ്ട് വർക്കല ഡി വൈ എസ് പി ഓഫീസിലേക്ക് പട്ടികജാതി മോർച്ച പ്രതിഷേധ മാർച്ച് നടത്തി.അയിരൂർ സി ഐ യുടെയും വർക്കല ഡി വൈ എസ് പി യുടെയും പട്ടികജാതി വിരുദ്ധതയ്ക്ക് എതിരെ ബിജെപി പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ: വി റ്റി രമ ധർണ്ണ ഉദ്ഘടാനം ചെയ്തു. പട്ടിക ജാതിക്കാർക്ക് എതിരെ പോലീസ് നടത്തുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നു പ്രൊഫ വി റ്റി രമ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മരുതി പഞ്ചായത്തിൽചാവടിമുക്കിൽ ദളിത് വിഭാഗത്തിൽ പെട്ട മധ്യവയസ്ക്കനായ ഒലിപ്പുവിള വീട്ടിൽ ബാബു വിനെ (56) യാതൊരു കാരണവും കൂടാതെ ചാവടിമുക്ക് സ്വദേശിയായ സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുടെ ഭർത്താവായ റാം ചാവടിമുക്കിൽ വെച്ചു ക്രൂരമായി മർദ്ധിക്കുകയും മർദ്ദനം ഏറ്റ ബാബു താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് ആയിരുന്നു സംഭവം. തുടർന്ന് അയിരൂർ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും, കേസ് രജിസ്റ്റർ ചെയ്യാൻ അയിരൂർ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് വർക്കല ഡി വൈ എസ് പി ക്ക് പരാതി നൽകി . പോക്സോ കേസ് പ്രതിയായ റാം എന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ആണ് ഡി വൈ എസ് പി യുടെ എന്നും ആരോപിച്ചു കൊണ്ടാണ് പട്ടിക ജാതി മോർച്ച പ്രതിഷേധം ധർണ്ണ നടത്തിയത്. പട്ടികജാതി മോർച്ച തിരു:ജില്ല പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അദ്യക്ഷത വഹിച്ചു .പട്ടികജാതിക്കാരുടെ 75 ഓളം കേസുകൾ തീർപ്പാക്കാതെ സ്റ്റേഷനിൽ കെട്ടികിടക്കുന്നതായി അധ്യക്ഷത വഹിച്ച വിളപ്പിൽ സന്തോഷ് ആരോപിച്ചു. ജില്ല സെക്രട്ടറി ശ്രീനിവാസൻ, ബിജെപി പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ്, ജന :സെക്രട്ടറി ഷിബിലി ബിജെപി മണ്ഡലം പ്രസിഡന്റ് സജി മുല്ലനല്ലൂർ, കൗൺസിലർ മാർ പഞ്ചായത്ത് മെമ്പർമാർ, പാർട്ടി പ്രവർത്തകർ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

