പ്രഭാത് ബുക്ക് ഹൗസ് ചെയർമാനും സി പി ഐ ദേശീയ കൗൺസിൽ അംഗവും മുൻമന്ത്രിയുമായ സി.ദിവാകരൻ ശിവഗിരി മഠം സന്ദർശിച്ച് മഹാസമാധിയിൽ പ്രണാമമർപ്പിച്ചു. തുടർന്ന് ശിവഗിരിധർമ്മസംഘം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികളെ സന്ദർശിച്ച് ചർച്ച നടത്തുകയും ചെയ്തു. ശ്രീനാരായണ ഗുരുദേനുമായി ബന്ധപ്പെട്ട് പ്രഭാത് ബുക്ക് ഹൗസ് നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളും പ്രഭാത പബുക്സിന്റെ മറ്റ് പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ 500 പുസ്കങ്ങളുടെ ശേഖരം അദ്ദേഹം ധർമ്മസംഘം ട്രസ്റ്റിന് കൈമാറി. മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ് ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ , സി പി ഐ ജില്ലാ കൗൺസിൽ അംഗം വി. രഞ്ജിത്ത് , സി പി .ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ,വർക്കല ലോക്കൽ സെക്രട്ടറി ഷിജു , ഹനീഫാ , ഷിബു ശിവഗിരി, ഷിജി, ഷാജഹാൻ നടയറ എന്നിവർ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

