സോണി ലിവിൽ പ്രദർശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് രംഗത്ത്. ചിത്രത്തിലെ അശ്ലീല/ അസഭ്യ സംഭാഷണങ്ങൾ ചർച്ചയായി മാറിയതിന് പിന്നാലെയാണ് വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തെത്തിയത്.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സെൻസർ ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി
