കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഇതിലെ ദുരൂഹത പുറത്തു കൊണ്ട് വരണം.ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല.അതിനാൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.തങ്ങൾക്കു കിട്ടിയ വിവരം അനുസരിച്ച് അതൊരു സാധാരണ മരണമല്ല.ഇത് സംബന്ധിച്ച് പിന്നീട കൂടുതൽ വെളിപ്പെടുത്താമെന്നും വി.ഡി.സതീശൻ പറഞ്ഞു.തലേദിവസം ആ ഹോട്ടലിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം.ആ ഹോട്ടലിൽ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്ന് പുറത്തു വരണം.മോഡലുകൾക്ക് പിറകെ പോയ വാഹനങ്ങൾ ആരുടേതാണെന്ന് കണ്ടെത്തണം.ഹോട്ടലിൽ തലേദിവസം ചില പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം ലഭിച്ചതെന്നും സതീശൻ പറഞ്ഞു.
