തിരുവനന്തപുരം റേഞ്ച്
നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിലായി അരുവിപ്പുറം അയിരൂർ ഷിംനാ നിവാസിൽ വേലപ്പൻ മകൻ തമ്പി എന്നു വിളിക്കുന്ന പ്രദീപാണ് (46) എക്സൈസ് പിടിയിലായത് നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 5 ലിറ്റർ ചാരായം ബൈക്കിൽ കടത്തിയ പ്രദീപ് എക്സൈസ് പിടിയിലായത് തുടർന്ന് പ്രദീപിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത് എക്സൈസ് ഇൻസ്പെക്ടർ അജീഷ് പ്രിവൻ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അരുൺ, ഹർഷകുമാർ, അനീഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
