എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്നു ജിഎസ്ടി കൗൺസിലിനോട് കോടതി നിർദേശിച്ചു.
പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് നിർദേശം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ജിഎസ്ടി കൗൺസിലിനോടു ചോദ്യം ഉന്നയിച്ചത്.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
