കെ എസ് എ പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ അൻപതാം റാങ്കും, എസ് സി വിഭാഗത്തിൽ രണ്ടാം റാങ്കും നേടിയ ആറ്റിങ്ങൽ മാമം കാട്ടുംപുറം സ്വദേശിനി ബിജിമോൾക്ക് കെപിസിസി യുടെ നിർദ്ദേശപ്രകാരം കെപിസിസി സെക്രട്ടറി എം.എ.ലത്തീഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ് ശ്രീകണ്ഠൻ നായർ എന്നിവർ ചേർന്ന് ബിജിമോളുടെ വീട്ടിലെത്തി മോമെന്റോയും ഷാളും മധുരപലഹാരങ്ങളും നൽകി ആദരിച്ചു.യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ബി.എസ് ബിജുകുമാർ മുൻകേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോക്ടർ ജൂബി രാജസേനൻതുടങ്ങിയവർ പങ്കെടുത്തു.


