ജില്ലയിലെ ആര്.ടി ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മൂന്ന് ഓഫീസുകളില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 1,39,840 രൂപ പിടിച്ചെടുത്തു.പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടിപ്പെരിയാര്‍, അടിമാലി, ഇടുക്കി ആര്.ടി ഓഫീസുകളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.
വണ്ടിപ്പെരിയാറില്‍ ഓഫീസ് അറ്റന്‍ഡിന്റെ പക്കല്‍നിന്ന് 65,680 രൂപയും അടിമാലിയില്‍ ഏജന്റിന്റെ കൈയില്‍ നിന്ന് 58,100 രൂപയും ഇടുക്കിയില്‍ ഏജന്റിന്റെ കൈയില്‍ സൂക്ഷിച്ച 16,060 രൂപയുമാണ് പിടിച്ചെടുത്തത്. തൊടുപുഴ, നെടുങ്കണ്ടം ആര്.ടി ഓഫീസുകളിലും പരിശോധന നടന്നു. ഇവിടെ മറ്റു ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. വിജിലന്‍സ് ഡിവൈ.എസ്.പി: വി.ആര് രവികുമാറിന്റെ നേതൃത്വത്തില്‍ സി.ഐമാരായ ടിപ്സണ്‍ തോമസ്, മഹേഷ് പിള്ള, ജയകുമാര്‍, വിനോദ് എന്നിവരാണ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തിയത്
