കോത്തല ഇല്ലിക്കമലയിൽ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടികളെ തിരികെ കൊണ്ടുവരനായി പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്തും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സുരേഷിന്റെ കുടുംബത്തിന്റെ താമസം. പെൺകുട്ടികളെ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത്തുള്ള സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു തുടർന്ന് പാമ്പാടി പൊലീസ് നടത്തിയഅന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. DYS D ശിൽപ്പയുടെയുടെ നിർദേശ പ്രകാരം പാമ്പാടി സി .ഐ U ശ്രീജിത്തിനായിരുന്നുഅന്വേഷണ ചുമതല .
