കേരളത്തിലും പുറത്തും റോഡുകളിലൂടെ ചീറിപ്പായുന്ന ആനവണ്ടി കടൽ യാത്രക്ക് ഒരുങ്ങുന്നു.ചാലക്കുടിയിൽ നിന്നും നവംബർ 21 മുതലാണ് കടൽ യാത്രക്ക് തുടക്കം കുറിക്കുന്നത്.മൂന്നാർ,മലക്കപ്പാറ തുടങ്ങിയ ഉല്ലാസ യാത്രകൾ വിജയിച്ചതിനു പിന്നാലെയാണ് കടൽയാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്ര പാക്കേജിന് കെഎസ്ആർടിസി തുടക്കം കുറിക്കുന്നത്.കേരളം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗര റാണി ബോട്ടിൽ ആരംഭിക്കുന്ന ഉല്ലാസ യാത്രയിൽ ഒരാൾക്ക് 650 രൂപയാണ് ടിക്കറ്റ് നിരക്കായി തീരുമാനിച്ചിട്ടുള്ളത്.കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടർന്ന് മറൈൻ ഡ്രൈവിൽ നിന്ന് കേരളം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ ഉൾക്കടലിലേക്കുള്ള യാത്രയുമാണ് ഈ ഉല്ലാസ യാത്ര പാക്കേജിൽ ഉൾപ്പെടുന്നത്.
