ഇക്കഴിഞ്ഞ നവംബർ 3-ാം തീയതി ബസ് കാത്ത് നിൽക്കെ ബസ് ഷെൽട്ടറിൽ കെ. എസ് ആർ ടി ബസ് തട്ടിയുണ്ടായ അപകടത്തിൽ മരണപ്പെട്ട ഈഞ്ചപ്പുരി സ്വദേശി സോമൻ നായരുടെ കുടുംബത്തിന് LBRN ഫൗണ്ടേഷന്റെ കാൽലക്ഷം രൂപയുടെ ധനസഹായം അഡ്വ: ജി. സ്റ്റീഫൻ MLA സോമൻ നായരുടെ ഭാര്യാ സഹോദരന് കൈമാറി.
ജില്ലാ പഞ്ചായത്ത് അംഗം മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.സുനിൽകുമാർ, ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ്, ചീഫ് കോർഡിനേറ്റർ പൂവച്ചൽ സുധീർ സ്റ്റേറ്റ്കോർഡിനേറ്റർമാരായ ഷൈല എസ് എൻ പുരം ബിജു പരുത്തിപ്പള്ളി ബുഹാരി കുറ്റിച്ചൽ അനസ് പനവൂർ തുടങ്ങിയവർ പങ്കെടുത്തു.

