നീരൊഴുക്ക് ശക്തമായതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു.രണ്ടു ഷട്ടറുകൾ കൂടി 60 സെൻറ്റിമീറ്റർ വീതം ഉയർത്തി.3981 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി കളയും.ഈ പശ്ചാത്തലത്തിൽ പെരിയാർ തീരദേശവാസികൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകി. നിലവിൽ 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് ഉയർന്നു.നീരൊഴുക്കും ശക്തമായിട്ടുണ്ട്.പുറത്തേക്ക് ഒഴുക്കുന്നതിനേക്കാൾ കൂടുതൽ ജലം നീരൊഴുക്കിലൂടെ അണക്കെട്ടിലേക്ക് എത്തുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ജലനിരപ്പ് കുറക്കുക എന്ന ലക്ഷ്യമിട്ട് കൂടുതൽ ഷട്ടറുകൾ തുറന്നത്.
