കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച്ച,നവംബർ 06 ന് വൈകിട്ട് 03.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ജലവൈദ്യുത നിലയതിന്റെ സ്ഥാപിതശേഷി.വർഷത്തിൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ.പുനരുപയോഗിക്കാനാവാത്ത ഊർജ സ്രോതസ്സുകളിൻമേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകും.സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്.വലിയ അണ കെട്ടിവെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല.അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവായിരിക്കും.
