കണിയാപുരം: ഒരു വർഷത്തിലേറെ നീണ്ട സമര പോരാട്ടത്തിലൂടെ സമരം വിജയിപ്പിച്ച കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാപുരം ജംഗ്ഷനിൽ ആഹ്ലാദപ്രകടനം നടത്തി.സംഘപരിവാറിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകൾ ഇനിയും പ്രക്ഷുബ്ധമാവുമെന്നും കർഷകസമര വിജയം പുതിയ മുന്നേറ്റങ്ങൾക്ക് കരുത്തുപകരുമെന്നും മണ്ഡലം പ്രസിഡൻറ് അനസ് ബഷീർ പറഞ്ഞു.
എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ കര്‍ഷകർ തുടരുന്ന പോരാട്ടങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ധേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെന്റ ജില്ലാ സെക്രട്ടറി അംജദ് റഹ്മാൻ , ഷാരിഫ് , ഉസാമ , അജ്മൽ , ഷുഹാൻ, അൻസർ , ജാസിൻ എന്നിവർ നേതൃത്വം നൽകി
