നെയ്യാറ്റിന്കര നിംസ് ആശുപത്രിക്കു സമീപം ബുധനാഴ്ച വൈകുന്നേരം നാലരയോടെ ചുവന്ന സ്കോർപിയോ വാഹനത്തിൽ കഞ്ചാവ് കൈ മാറുന്നതിനിടയിൽ എക്സൈസ് സംഘത്തെ കണ്ട പ്രതികൾ വാഹനവുമായി കടന്നു. നെയ്യാറ്റിൻകര നിന്നും കള്ളിക്കാട് ഭാഗത്തേക്ക് അമിതവേഗതയിൽ പാഞ്ഞ സ്കോർപ്പിയോയെ എക്സൈസ് സംഘം പിന്തുടർന്ന് എത്തിയെങ്കിലും പ്രതികൾ കഞ്ചാവുമായി കാർ നിറുത്തി ഇറങ്ങി ഓടി രക്ഷപ്പെട്ടു . അതെ സമയം സംഭവവുമായി ബന്ധപ്പെട്ട മൂന്നുപേരെ എക്സൈസ് സംഘം നെയ്യാറ്റിൻകര നിന്നും പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും രക്ഷപ്പെട്ടവരെ കുറിച്ചുള്ള വിവരവും കഞ്ചാവ് രഹസ്യ കേന്ദ്രത്തെക്കുറിച്ചും വിവരം ലഭിച്ചു. സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.

നെയ്യാറ്റിൻകരയിൽ നിന്നും സ്കോർപ്പിയോയിൽ പാഞ്ഞ പ്രതികൾ നെയ്യാറ്റിൻകര കാട്ടാക്കട വഴി കള്ളിക്കാട് എത്തുകയും ഇവിടെ ജംഗ്ഷനു സമീപം മറ്റൊരു വാഹന അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ സ്കോർപ്പിയോ പെടുകയും ചെയ്തു.ഇതോടെ വാഹനവുമായി മുന്നോട്ടു പോകാൻ കഴിയാതിരുന്ന പ്രതികൾ സമീപമുണ്ടായിരുന്ന സർവീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചു ഇറക്കി . ഇതിനിടെ പിന്നാലെയെത്തിയ എക്സൈസ് സംഘം അടുത്തെത്തുമ്പോഴേക്കും പ്രതികൾ കാറിൽ നിന്നും കഞ്ചാവും എടുത്തു മുള്ളു വേലി ചാടി ഓടിരക്ഷപ്പെടുകയായിരുന്നു.അതെ സമയം ഇവിടെ രക്ഷപ്പെട്ട പ്രതികൾക്കൊപ്പം നെയ്യാറ്റിൻകരയിൽ ഉണ്ടായിരുന്ന സംഘത്തിലെ മറ്റള്ളവരെ നെയ്യാറ്റിൻകരയിൽ നിന്നും കസ്റ്റഡിയിൽ എടുത്തതായും ഇവരിൽ നിന്നും കഞ്ചാവ് രഹസ്യ സങ്കേതത്തെക്കുറിച്ചും അറിവ് ലഭിക്കുകയും അവിടെനിന്നും ഇരുപത്തി അഞ്ചു കിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.അന്യസംസ്ഥാനത്തു നിന്നും കൊണ്ട് വന്ന കഞ്ചാവ് വിവിധ ഇടങ്ങളിൽ ഇറക്കി വന്നതാണോ എന്ന സംശയം ഉള്ളതായും ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുന്നതായും എക്സൈസ് സംഘം പറയുന്നു .സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം സർക്കിൾ അനി കുമാറിന്റെ നേതൃത്വത്തിൽ ആണ് പരിശോധന . കള്ളിക്കാട് നിന്നും സ്കോർപ്പിയോ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നെയ്യാറ്റിൻകര കള്ളിക്കാട് ഭാഗത്തേക്ക് ഭീകാരാന്തരീക്ഷം സൃഷ്ട്ടിച്ചു ഓടിയ സ്കോർപ്പിയോ നിരവധി വാഹനങ്ങളിലും മുട്ടിയതായി എക്സൈസ് പറഞ്ഞു
