ക്രിസ്മസ് ന്യൂഇയർ പ്രമാണിച്ചുള്ള പ്രത്യേക എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറും പാർട്ടിയും ചേർന്ന് പാലോട് വില്ലേജിൽ താഴെ കുടവനാട് ഭാഗത്ത് വെളുപ്പിന് മൂന്ന് മണിക്ക് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട കണ്ടെടുത്തു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ചാരായം വാറ്റി വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്. പാലോട് വില്ലേജിൽ താഴെ കടവനാട് സീനാഭവനിൽ കൊച്ചപ്പി മകൻ 44 വയസുള്ള സലി എന്ന് വിളിക്കുന്ന സലിൻരാജിനെ അറസ്റ്റ് ചെയ്തു. റെയിഞ്ച് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, അനീഷ്, സജികുമാർ, അൻസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
