January 15, 2026

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മലയിൽകോണം സുനിലിനെയാണ് സി.പി.ഐ.എം കല്ലുവിള ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. ഗോപാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ, ബ്രാഞ്ച് സെക്രട്ടറി വിനോദ് കുമാർ, വൈശാഖ്, പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലളിതമായ രീതിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *