ഇരുപത്തിയാറാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 4,5,6 തീയതികളിലായി കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, ഗവ:എച്ച്.എസ്.എസ്സ് കിളിമാനൂർ എന്നീ സ്കൂളുകളിൽ വച്ച് നടക്കും. പതിനാല് ജില്ലകളിൽ നിന്നായി അറുന്നൂറോളം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിൽ നിന്നാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ആൺകുട്ടികളുടേയും, പെൺകുട്ടികളുടേയും ടീമിനെ തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പോട്സ് ക്വാട്ടയിലൂടെ ജോലി നേടിയ 195 പേരിൽ 19 സോഫ്റ്റ് ബോൾ കായിക താരങ്ങളും ഉൾപ്പെട്ടതിൽ സോഫ്റ്റ് ബോൾ സംസ്ഥാന അസോസിയേഷന് ചാരിതാർത്ഥ്യമുണ്ട്. അതിന്റെ പിൻബലത്തിൽ തന്നെയാണ് കോവിഡ് പ്രതിസന്ധികൾക്കിടിയലും ഇത്തരത്തിലുള്ള മത്സരങ്ങൾ നടത്തി കായിക മേഖലയുടെ വികസനത്തിനായി സോഫ്റ്റ്ബോൾ അസോസിയേഷനും മുൻപന്തിയിൽ നിൽക്കുന്നത്. കഴിഞ്ഞ മാസം ആദ്യവാരം കണ്ണൂരിൽ വെച്ച് സബ്ജൂനിയർ ചാമ്പ്യൻഷിപ്പും, നവംബർ മാസം അവസാന ആഴ്ച കോഴിക്കോട് വെച്ച് സീനിയർ ചാമ്പ്യൻഷിപ്പും നടത്തിയിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന തല സ്പോർട്സ് മത്സരം കിളിമാനൂരിൽ വച്ച് നടക്കുന്നതെന്ന പ്രത്യേകയും ഈ ചാമ്പ്യൻഷിപ്പിനുണ്ട്. വിവിധ കാലയളവുകളിൽ കേരളത്തിന് വേണ്ടിയും, ഇന്ത്യക്ക് വേണ്ടിയും കളിച്ച കായിക താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കിളിമാനൂരിലെ മത്സരങ്ങളിലും ഉണ്ടാകും.
ഡിസംബർ 4ന് രാവിലെ 7.30ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. മാത്യു പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 10 മണിക്ക് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തിൽ വെച്ച് ബഹു എംഎൽഎ ഒ.എസ് അംബിക ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരളാ സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.സ്പർജൻ കുമാർ.IPS അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് കിളിമാനൂർ ഗ്രാമപഞ്ചായത്ത്.
ടി.ആർ.മനോജ് സ്വാഗതം ആശംസിക്കും. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ , കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ബ്ലോക്ക് മെമ്പർ ജെ.സജികുമാർ , വാർഡ് മെമ്പർ, കൊട്ടറ മോഹൻകുമാർ , വി.ആർ.സാബു (ബി.പി.സി കിളിമാനൂർ), അസിതാ നാഥ്.ജി.ആർ
(പ്രിൻസിപ്പാൾ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,കിളിമാനൂർ), നിസാം.പി, (പ്രിൻസിപ്പാൾ,ആർ.ആർ.വി.ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ,കിളിമാനൂർ), റോബിൾ ജോസ്, (പ്രിൻസിപ്പാൾ,ഗവണ്മെന്റ് എച്ച്.എസ്.എസ്.കിളിമാനൂർ), ജി.കെ.വിജയകുമാർ, (വൈസ് ചെയർമാൻ,ഓർഗനൈസിംഗ് കമ്മിറ്റി), വി.ടി.രാജീവ് ( പി.ടി.എ പ്രസിഡന്റ് ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ്,കിളിമാനൂർ), ശ്രീജാ ഷൈജുദേവ്( പി.ടി.എ പ്രസിഡന്റ് Govt HSS കിളിമാനൂർ), തുടങ്ങിയവർ ആശംസകൾ അർപ്പിക്കും . ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി. സുനിൽ കുമാർ നന്ദി പ്രകാശിപ്പിക്കും.
6 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹു എം.പി. അടൂർ പ്രകാശ് ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടരി സുജിത് പ്രഭാകർ സ്വാഗതം ആശംസിക്കും.
കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, വൈസ് പ്രസിഡന്റ് കുമാരി.കെ.ഗിരിജ. വാർഡ് മെമ്പർ കോട്ടറ മോഹൻകുമാർ
സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ.കെ.കെ.വേണു ,
ജ്യോതി.എസ്( വൈസ് പ്രിൻസിപ്പാൾ, ആർ.ആർ.വി.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ)
വേണു.ജി.പോറ്റി( വൈസ് പ്രിൻസിപ്പാൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ്,കിളിമാനൂർ)
എസ്.അജിത(വൈസ് പ്രിൻസിപ്പാൾ,ഗവ: എച്ച്.എസ്.എസ്,കിളിമാനൂർ) തുടങ്ങിവർ പങ്കെടുക്കും.
ഓർഗമൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ജി.കെ.വിജയകുമാർ നന്ദിയും പ്രകാശിപ്പിക്കും.
