കിളിമാനൂർ . നിരവധി , ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്ക് വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന് കിളിമാനൂരിൽ ഉജ്ജല തുടക്കം. കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,ആർ.ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, ഗവ:എച്ച്.എസ്.എസ്സ് കിളിമാനൂർ എന്നീ സ്കൂളുകളുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ പ്രസിഡന്റ് പ്രൊഫ. പി. മാത്യു പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ജി. സ്പർജൻകുമാർ ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ, കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, വാർഡ് മെമ്പർ, കൊട്ടറ മോഹൻകുമാർ , വി.ആർ.സാബു (ബി.പി.സി കിളിമാനൂർ), മിനി ടി.എസ്.
(പ്രിൻസിപ്പാൾ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,കിളിമാനൂർ), നിസാം.പി, (പ്രിൻസിപ്പാൾ,ആർ.ആർ.വി.ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ,കിളിമാനൂർ), റോബിൾ ജോസ്, (പ്രിൻസിപ്പാൾ,ഗവണ്മെന്റ് എച്ച്.എസ്.എസ്.കിളിമാനൂർ), ജി.കെ.വിജയകുമാർ, (വൈസ് ചെയർമാൻ,ഓർഗനൈസിംഗ് കമ്മിറ്റി), വി.ടി.രാജീവ് ( പി.ടി.എ പ്രസിഡന്റ് ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ്,കിളിമാനൂർ), ശ്രീജാ ഷൈജുദേവ്( പി.ടി.എ പ്രസിഡന്റ് (ഗവ. ഏച് എസ് എസ് കിളിമാനൂർ),ടി.ആർ.മനോജ് , ഫിനാൻസ് വി. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
