ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു . നാവായിക്കുളം തട്ട് പാലം പാവൂർകോണം പുത്തൻവീട്ടിൽ രാജേഷ് ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓട്ടോ വർക്ഷോപ്പു നടത്തുന്ന ആളാണ് മരണപ്പെട്ട രാജേഷ് . ലക്ഷ്മിയാണ് രാജേഷിൻ്റെ ,ഭാര്യ മകൾ ആദിത്യ.
