റസിഡന്റ്സ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം ( ആർ എ സി ടി ) – ന്റെ ആഭിമുഖ്യത്തിൽ – കേരളാ പോലീസ് ജനമൈത്രീ വിഭാഗം തിരുവനന്തപുരം റൂറൽ, ഐ സി ഡി എസ് , സി ഡി പി ഓ ഓഫീസ് വെള്ളനാട് എന്നിവയുടെ സഹകരണത്തോടെ — “”സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും- ബോധവൽക്കരണവും”” സംഘടിപ്പിച്ചു. ആർ എ സി ടി പ്രസിഡന്റ്. കെ. ജി. ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ആർ എ സി ടി വൈസ് പ്രസിഡന്റ് . കെ. ഉപേന്ദ്രൻ സ്വാഗതം രേഖപ്പെടുത്തി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ചെറുവക്കോണം സത്യൻ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ആർ എ സി ടി ജനറൽ സെക്രട്ടറി . എസ്സ്. സതീഷ്ചന്ദ്രൻ നായർ, രക്ഷാധികാരി . പ്രദീപ്കുമാർ. വി. ജി.സി ഡി പി ഓ . ലേഖ. എസ്സ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സൂപ്പർവൈസർ മാരായ . ജയജ്യോതി, ദീപ എസ്സ്. മണി, രജതി കൃഷ്ണൻ, ഗിരിജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. പോലീസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ ബിജിലേഖ. വി, അശ്വതി. എസ്സ്. എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.വെള്ളനാട് ബ്ലോക്ക് മേഖലയിലെ ഇതര വിഷയങ്ങക്ക് പരിഹാരം കാണുന്നതിനായുള്ള നിവേദനം ആർ എ സി ടി ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുമ്പാകെ സമർപ്പിച്ചു. സൂപ്പർവൈസർ സുമ. എൻ. എസ്സ്. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

