സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു.രണ്ടാം ഡോസ് വാക്സിൻ എടുത്തു ഒൻപതുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുമ്പെടുത്ത വാക്സിൻ തന്നെയാണ് മുൻകരുതൽ വാക്സിനായി നൽുന്നത്
ആരോഗ്യ പ്രവർത്തകർ കൊവിഡ് മുന്നണി പോരാളികൾ,60 വയസ് കഴിഞ്ഞ് അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടമായി കരുതൽ ഡോസ് നൽകിതുടങ്ങിയത്.5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരും 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികളുമാണ് സംസ്ഥാനത്തുള്ളത്.
18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന് കേന്ദ്രത്തിലാണ് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നത്.മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷന് കേന്ദ്രത്തില്‍ നീല നിറത്തിലുള്ള ബോര്‍ഡാണ് ഉണ്ടാകുക. ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
