മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റംപള്ളിയിൽ വിജയൻ മകൻ വിജീഷ് എന്നറിയപ്പെടുന്ന വിപിൻകുമാർ (32.)മാരനല്ലൂരിൽ തൂങ്ങാംപാറ ഹരിജൻ കോളനിയിൽ ജോർജ് മകൻ ജോയ്റോസ് എന്നറിയപ്പെടുന്ന അജിത് ലാൽ എന്നിവരാണ് പോലീസ് പിടിയിലായത്.വിപിൻ കുമാർ മുൻപും കഞ്ചാവ് കേസുകളും അടിപിടി കേസുകളിലും പ്രതിയാണ്. അജിത്ത്ലാലിന് കൊലപാതക കേസും നിരവധി കഞ്ചാവ് കേസുകളും ഉണ്ട്. കൊറ്റംപള്ളിയിൽ വിജീഷിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാൾക്ക് കഞ്ചാവ് നൽകിയ ജോയ്റോസിനെ തൂങ്ങാംപാറ ഹരിജൻ കോളനിയിൽ നിന്നും അറസ്റ്റ് ചെയ്തു
തിരുവനന്തപുരം രുറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ. എസ് ഗോപിനാഥിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് ഡീവൈ എസ് പി രാശിത് കട്ടാക്കട ഡീവൈ എസ് പി പ്രശാന്ത് എന്നിവരുടെ നിർദേശാനുസരണം മാറനല്ലൂർ എസ്എച്ച് ഓ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് കട്ടാക്കട ഡാൻസഫ് ടീം അംഗങ്ങൾ അയ ജി എസ് ഐ ഷിബു എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ സി പി ഓ മാരായ ശ്രീനാഥ്, ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്
