മാറനല്ലൂർ: കഴിഞ്ഞ മാസം 18ന് മാറനല്ലൂരിൽ പോലീസ് ജീപ്പ് തകർക്കുകയും കണ്ടലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കഞ്ചാവ് ഗുണ്ടാ ആക്രമണ കേസിലെ ഒരു പ്രതികൂടി പിടിയിലായി, അൻപതിലധികം പേരുണ്ടായിരുന്ന സംഘത്തിലെ നിരവധി പേർ ഉതിനകം പിടിയിലായിട്ടുണ്ട്, കള്ളിക്കാട് മൈലക്കര അരുൺ ഭവനിൽ ചാത്തൻ എന്നറിയപ്പെടുന്ന അരുൺകുമാർ (30) ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്, വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയ്യാൾ മുൻപും പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
