നവകേരള സൃഷ്ടിക്കുവേണ്ടി ജനക്ഷേമ വികസന പദ്ധതികളുമായി കേരളം മുന്നോട്ടു കുതിക്കുമ്പോള്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതികളുമായി പാറശ്ശാല നിയോജക മണ്ഡലം ചരിത്രത്തില്‍ ഇടം നേടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ബൃഹത് പദ്ധതികളാണ് പ്രകൃതിരമണീയമായ കള്ളിക്കാട് പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി എംഎൽഎ എന്ന നിലയിൽ നടപ്പിലാക്കിയിട്ടുള്ളത്.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും, എംഎൽഎ ഫണ്ട് വിനിയോഗിച്ച് കള്ളിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകിയ ആംബുലൻസിന്റേയും, നെയ്യാർഡാം സ്കൂളിനു മുന്നിൽ 25 ലക്ഷം രൂപ അടങ്കലിൽ നിർമ്മിച്ച പാലത്തിന്റേയും ഉദ്ഘാടനം ഇന്ന് ബഹു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു…
എല്‍ഡിഎഫ് സരർക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ നെയ്യാര്‍ഡാം FHC നെയ്യാർ – അഗസ്ത്യ വനമേഖലയിലെ നൂറുകണക്കിന് ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഏക ആശ്രയമാണ് . 2 തവണ കായകല്‍പ്പ പുരസ്കാരം , 95% മാര്‍ക്കോടെ NQAS പുരസ്കാരം നേടി ഇന്ത്യയിലെ മികച്ച ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ആതുരാലയമാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം.
2700 സ്ക്വയർ ഫീറ്റ് അളവില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് , AC ഇമ്മ്യൂണൈസേഷന്‍ റൂം, ILR റൂം, ആന്റിനേറ്റല്‍ ക്ലിനിക്ക്, ഫാമിലി വെല്‍ഫയര്‍ വര്‍ക്ക് സ്റ്റേഷന് , നഴ്സിങ് റൂം, ഡോക്ടെര്‍സ് റൂം, ടോയിലേറ്റ് ബ്ളോക്ക്, എന്നിവ സജ്ജീകരിച്ചിട്ടുണ്ട്…
