കിളിമാനൂർ ഗ്രാമപഞ്ചായത്ത് വാഹനം ജപ്തി ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.
1998 ൽ ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത് എന്നാൽ 2006 സിപിഎം നേതൃത്വത്തിലുള്ള മുൻ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ബോധപൂർവ്വം പഞ്ചായത്തിനെ ജപ്തി നടപടികളിലേക്ക് തള്ളിവിടുകയായിരുന്നു.
ഈ നടപടിയിൽ പ്രതിക്ഷേധിച്ചു കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കേസിൽ നിന്നും പഞ്ചായത്തിനെ ഒഴിവാക്കുന്നതിനും.j കേസിലെ യഥാർത്ഥ പ്രതികൾക്ക്മേൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
കോണ്ഗ്രസ്സ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ നടന്ന യോഗം മണ്ഡലം കമ്മിറ്റി ചാർജ് വഹിക്കുന്ന സുധീറുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം എൻ സുദർശൻ ഉത്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജ് , വൈസ് പ്രസിഡന്റ് കെ ഗിരിജ , ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ജെ സജികുമാർ , ബൻഷ ബഷീർ ,കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ, നഗരൂർ മണ്ഡലം പ്രസിഡന്റ് അഡ്വ വിഷ്ണുരാജ് , പഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, എം ജയകാന്ത്, കൊട്ടറ മോഹൻകുമാർ, കെ ലാലു , ജി ബിന്ദു, വി ഉഷാകുമാരി , എം എൻ ബീന, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗണേഷ് പുത്തൻവീട് എന്നിവർ സന്നിഹിതരായിരുന്നു.
