പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥി കളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട്
ജില്ലയിൽ അനുദിനം വർദ്ധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകൾ അതിർത്തി കടന്നുവരുന്നതു തടയുന്നതിനുവേണ്ട മുൻകരുതൽ കുറച്ചു കൂടി ശക്തിപ്പെടുത്തണം എന്നും ഇത്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ശിക്ഷാ നടപടികൾ വേഗത്തിൽ ആക്കണമെന്നും ജെ എസ് എസ് സോഷ്യലിസ്റ്റ് ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു, ഇതിനുവേണ്ടിയുള്ള നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനും കമ്മിറ്റി തീരുമാനിച്ചു,ജില്ലാപ്രസിഡന്റ് ദിലീപ്തമ്പി യുടെ അദ്യക്ഷതയിൽകൂടിയ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് ഉൽഘാടനം ചെയ്തു, ജില്ലാസെക്രട്ടറി വാവറഅമ്പലംഅജി, വെഞ്ഞാറമൂട് സുദർശനൻ, സജിദേവൻ, ബൈജു, M നാഷിദ്, ഷിബു, ചെല്ലാംകൊട് വിജയൻ, ചെല്ലമംഗലം ദിലീപ്, അഭിലാഷ്,തുടങ്ങിയനേതാക്കൾ സംസാരിച്ചു.
