തിരുവനന്തപുരം ∙ യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.നാട്ടിലേക്ക് വരാൻ തയാറെടുത്തിരിക്കുന്ന വിദ്യാർഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിൻ സർവീസ് യുക്രെയ്ൻ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും യാത്രയിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
