കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
