അമ്പൂരി : അമ്പൂരി പഞ്ചായത്ത് സമീപത്ത് നിന്നും ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരെ എക്സൈസ് പിടികൂടി. വാഴച്ചാൽ വീണ ഭവനിൽ 40 വയസ്സുള്ള വിനു , രാഹുൽ ദവനിൽ 20 വയസ്സുള്ള രാഹുൽ കൃഷ്ണ എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 2 കിലോ 139 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് കെ.എൽ 74 ബി. 1684 രജിസ്ട്രേഷൻ നമ്പർ ഉള്ള പൾസർ ബൈക്കിലാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
എക്സൈസ് കമ്മീഷണർ അവർകളുടെ തെക്കൻ മേഖല സ്പെഷ്യൽ സ്ക്വാഡ് അംഗവും ആര്യനാട് റേഞ്ച് ഇൻസ്പെക്ടറും ആയ ആദർശ് എസ്.ബിയും ആര്യനാട് റെയിഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ ജി. വി, ശ്രീകുമാർ എ,സൂരജ്, ബ്ലെസ്സൺ സത്യൻ, സുമിത ,കാട്ടാക്കട റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ രജി ത്ത്, ശങ്കർ എന്നിവർ പങ്കെടുത്തു.
