ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ പറഞ്ഞു.‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു . സർജറി നല്ല രീതിയിൽ കഴിഞ്ഞു.. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’–വീണ നായരുടെ വാക്കുകൾ….
