മുംബൈ∙ മദ്യപിച്ച് വാഹനമോടിച്ചതിനു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ.വിനോദ് കാംബ്ലി ഓടിച്ച കാർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന രമേഷ് പവാറിന്റെ ഭാര്യ തേജസ്വിനി പവാർ ഓടിച്ച കാറിൽ ചെന്നിടിക്കുകയായിരുന്നു.ഞായറാഴ്ച നടന്ന സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്തു. കാംബ്ലിയെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.മുൻ ക്രിക്കറ്റ് താരം മദ്യപിച്ചാണു വാഹനമോടിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷനർ മഞ്ജുനാഥ് സിങ്കെ വാഹനമോടിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷനർ മഞ്ജുനാഥ് സിങ്കെ സ്ഥിരീകരിച്ചു. ‘അദ്ദേഹം മദ്യപിച്ചാണു വാഹനമോടിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വിനോദ് കാംബ്ലി ഇടിച്ച കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു.സംഭവത്തിനു ശേഷം കാംബ്ലിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു.വൈകിട്ടോടെയാണ് കാംബ്ലിയെ ജാമ്യത്തില്‍ വിട്ടത്.
