കിളിമാനൂർ : ബ്ലോക്ക് പഞ്ചായത്ത് 2021 2022 വാർഷിക പദ്ധയിൽ ഉൾപ്പെടുത്തി അനുവദിച്ച വാട്ടർ പ്യുരിഫയറിന്റെ പോങ്ങനാട് ബ്ലോക്ക് ഡിവിഷൻ തല ഉത്ഘാടനം പോങ്ങനാട് ഗവ ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു. ഡിവിഷനിൽ ഉൾപ്പെടുന്ന പോങ്ങനാട് ,പുതുമംഗലം , പനപ്പംകുന്നു ഗവ. സ്കൂളുകൾക്കായി പത്തോളം പ്യുരിഫയറുകളാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉത്ഘാടന കർമം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം എ നിഹാസ് , ഗ്രാമപഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ, പി റ്റി എ പ്രസിഡന്റ് ജി ജ്യോതികുമാർ, എച്ച് എം അനികുമാർ ജി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ജിഹാദ് , ശോഭ , ഐഷ റഷീദ് ,ദീപ ,തുളസീധരൻ, പ്രസീത ,സരളമ്മ, ഷീല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ഉഷാകുമാരി , മുരളീധരൻ , അനൂപ് തോട്ടത്തിൽ , സുധീർ , ഗണേഷ് പുത്തൻ വീട് , പ്രേമചന്ദ്രൻ, സന്തോഷ് തുടങ്ങിയ രാഷ്ട്രീയ പ്രതിനിധികൾ , പി റ്റി എ ഭാരവാഹികൾ , എച്ച് എം , അധ്യാപകർ , രക്ഷാർത്തകൾ , കുട്ടികൾ എന്നിവർ പങ്കെടുത്തു .
