സംസ്ഥാന സർക്കാറിന് കീഴിൽ നടക്കുന്ന 26ാമത് അന്താരാഷ്ട ചലച്ചിത്ര മേളയ്ക്ക് മറ്റന്നാൾ തിരുവനന്തപുരത്ത് തുടക്കമാകും. 15 തിയറ്ററുകളിലായി 172 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. 86 രാജ്യന്തര ചിത്രങ്ങളും 14 മത്സര ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ന് മുതൽ പ്രതിനിധികൾക്കായുള്ള പാസ് വിതരണം ആരംഭിക്കും. ചലച്ചിത്ര മേളയുടെ വരവറിയിച്ച് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് തിരുവനന്തപുരം ജില്ലയിൽ പ്രയാണമാരംഭിച്ചു. മുൻ വർഷങ്ങളേക്കൾ മികച്ച ചലച്ചിത്ര മേളയായിരിക്കും ഇത്തവണത്തേതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു
