തൃശൂര്‍: പെണ്‍കുട്ടിയുടെ നഗ്നചിത്രം നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.19-വയസ്സുകാരായ പെരിഞ്ഞനം സ്വദേശി അശുതോഷ്, ജോയല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായ മൂന്നു പേര്. കൊടുങ്ങല്ലൂര്‍ മതിലകത്ത് ആണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികള്‍ക്കും കേസില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇത് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ മതിലകം പൊലീസിന് പരാതി നല്കി.
സൗഹൃദം നടിച്ച് വിശ്വാസമുണ്ടാക്കിയായിരുന്നു പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതികളിലൊരാള്‍ കൈക്കലാക്കിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേയ്ക്കു ഷെയര്‍ ചെയ്തു. പിന്നീട്, ഇത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പേരും മറ്റും വിശദാംശങ്ങളും സഹിതം ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
