കല്ലമ്പലത്ത് കള്ളനോട്ടും പ്രിൻ്റർമായി രണ്ട് പ്രതികൾ പിടിയിൽ. ആഴാംകോണം മുല്ലമംഗലം മേലെ വിള പുത്തൻവീട്ടിൽ അശോക് കുമാർ (36) ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ വിജയ ഭവനിൽ ശ്രീവിജിത്ത്(33) എന്നിവരാണ് കല്ലമ്പലം പൊലീസ് പിടിയിലായത് കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ ആഴാംകോണം ഭാഗത്ത് കള്ളനോട്ട് നിർമ്മിച്ചു വിതരണം ചെയ്യുന്നതായി തിരുവനന്തപുരം റൂറൽ എസ്പി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐ പി എസ് സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈഎസ്പി നിയാസ് പി, കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അശോക് കുമാറിന്റെയും ശ്രീവി ജിത്തിന്റേയും വീടുകളിൽ നിന്നും 110 വ്യാജ ഇന്ത്യൻ കറൻസികളും വ്യാജ നോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പറൂം കട്ടറും കൂടാതെ 44500 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസിയും കണ്ടെടുത്തു. ഇവർക്ക് അന്തർസംസ്ഥാന കള്ളനോട്ട് വിതരണ സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. കല്ലമ്പലം പോലീസ് എസ് ഐ മാരായ ശ്രീകുമാർ സുനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സുലാൽ ,ഹരിമോൻ, ബിജു സിവിൽ പോലീസ് ഓഫീസർ അജിൽ ,ആകാശ്, അഖിൽ ,സുബിൻ ദേവ് ,യാസിർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്
