പെരുങ്കടവിള: കേന്ദ്രസർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ ജൻശ്രേയ നിധി ലിമിറ്റഡ് പെരുങ്കടവിളയിൽ പ്രവർത്തനമാരംഭിച്ചു. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എംഡി ചെങ്കൽ രാജശേഖരൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന് ജൻശ്രേയ എംഡി നാരായണൻ എസ് തമ്പി സ്വാഗതം ആശംസിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി എൽ അജേഷ് അദ്ധ്യക്ഷനായും. നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ മുഖ്യ അധിഥിയായും സംബന്ധിച്ചു, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ധർമ്മപരിഷത്ത് പ്രസിഡൻ്റ് ഗോപാൽജി, കെപിസിസി സംസ്ഥാന സമിതി അംഗം നെയ്യാറ്റിൻകര സനൽ, ജ്വാലാ ഫൗണ്ടേഷൻ ഡയറക്ടർ അശ്വതി ജ്വാല, സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭകുമാർ, ബിജെപി വെള്ളറട മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് കള്ളിക്കാട് രാധാകൃഷ്ണൻ, ബിജെപി പെരുങ്കടവിള പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എസ് എസ് ശ്രീരാഗ്, ഫാ. ലിജി വർഗ്ഗീസ് എന്നിവർ ആശംസകളർപ്പിക്കുകയും വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
