അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യ കർഷകകർക്കായി പടുതാകുളം പദ്ധതി ആരംഭിച്ചു. കേരള സർക്കാരിന്റെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മത്സ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടുകൂടി ഈ പദ്ധതിക്ക് രൂപം നൽകിയത്. വീട്ടു വളപ്പിൽ കുളങ്ങൾ നിർമ്മിച്ചു മത്സ്യം വളർത്തുന്ന രീതിയാണ് പടുതാകുളം.
1,23,000രൂപയാണ് പദ്ധതി യുടെ ചിലവ്.ഇതിൽ 32,400രൂപ ഗ്രാമ പഞ്ചായത്തും ,16,400ഫിഷറീസ് വകുപ്പും ബാക്കി തുകയായ 73,800രൂപ കർഷക വിഹിതവുമാണ്. 49,200 രൂപ സർക്കാരിൽ നിന്നും സബ്സിഡി കർഷകന് ലഭിക്കും. വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും ഈ പദ്ധതിയിൽ ഭാഗമാകാം.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്
രണ്ടാം വാർഡ് നെടുങ്ങണ്ടയിൽ വിദ്യാർത്ഥിയായ വിജയ് വിമൽ നിർമ്മിച്ച പടുതാ കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പദ്ധതിക്ക് തുടക്കം കുറിച്ചു.
മുൻ ഗ്രാമപഞ്ചായത്തംഗം പി.വിമൽരാജ് ചടങ്ങിൽ പങ്കെടുത്തു.
