തേഞ്ഞിപ്പലം.
ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിപ്പോയ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകയായി പ്ലസ്ടു വിദ്യാര്‍ഥിനി. കാക്കഞ്ചേരി യു.കെ.സി.യില്‍ താമസിക്കുന്ന തടത്തില്‍ അബ്ദുസ്സലാം-ഫായിസ ദമ്പതിമാരുടെ മകളായ എമിനിനെയാണ് സമീപവാസിയായ വിദ്യാര്‍ഥിനി ആയിഷ ഷെഹ്ന രക്ഷിച്ചത്.ചൊവ്വാഴ്ച രാത്രി 9.30-നാണ് സംഭവം. വീടിനകത്തെ കുളിമുറിയില്‍ എത്തിയ കുട്ടി വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നടത്തിയ തിരച്ചിലിലാണ് ബക്കറ്റില്‍ മകള്‍ തലകീഴായി മുങ്ങിക്കിടക്കുന്നത് കണ്ടത്. പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു കുട്ടി. ഫായിസ കരഞ്ഞു ബഹളംവെച്ചതോടെ പരിസരവാസികള്‍ ഓടിയെത്തി.ആളുകളെത്തിയപ്പോഴേക്കും മാതാവ് തളര്‍ന്നുവീണിരുന്നു. ഓടിക്കൂടിയവര്‍ പകച്ചുനില്‍ക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ഥിയായ ആയിഷ ഷെഹ്ന അവസരോചിതമായി ഇടപെട്ടു.
കുഞ്ഞിനെ കൈയിലെടുത്ത ആയിഷ കൃത്രിമശ്വാസം ഉള്‍പ്പെടെയുള്ള പ്രഥമശുശ്രൂഷ നല്കി. കുഞ്ഞ് കണ്ണു തുറന്ന് കരഞ്ഞതോടെ എല്ലാവര്ക്കും ആശ്വാസമായി.മാതാവ് അബോധാവസ്ഥയിലായതിനാല്‍ ആയിഷയും പിതാവും ചേര്‍ന്ന് ബൈക്കില്‍ കുഞ്ഞിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി…
