തിരുവനന്തപുരം: മാര്‍ച്ച് -ഏപ്രില്‍ -മെയ് മാസത്തില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് സാധാരണയെക്കാള്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മാര്‍ച്ച് മാസത്തില്‍ സാംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയെക്കാള്കൂടുതല് ലഭിക്കാനും സാധാരണ യില്‍ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം ഈ വര്‍ഷത്തെ ആദ്യ ന്യുന മര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യുന മര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച് മുതല്‍ ഏഴു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
The post സംസ്ഥാനത്ത് ചൂട് കുറയാന്‍ സാധ്യത; മാര്‍ച്ചില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും
