Inimey Ippadithaan Audio Launch Photos
ചെന്നൈ: നടൻ ചിലമ്പരശൻ (ചിമ്പു) നൽകിയ മാനനഷ്ടക്കേസിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരുലക്ഷം രൂപ രൂപ പിഴ ചുമത്തി. മൂന്നുവർഷമായിട്ടും കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന് കോടതി പിഴയിട്ടത്. ഈമാസം 31-നകം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ചിമ്പു നായകനായി 2016-ൽ പുറത്തിറങ്ങിയ ‘അൻപാനവൻ അടങ്കാതവൻ അസറാതവൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്. സിനിമ പരാജയപ്പെട്ടതിന് കാരണം നായകനാണെന്ന് നിർമാതാവായ മൈക്കിൾ രായപ്പൻ ആരോപിച്ചിരുന്നു..ചിത്രീകരണത്തോട് ചിമ്പു സഹകരിച്ചിരുന്നില്ലെന്നും നിർമാതാവ് ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് തന്നെക്കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിമ്പു ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്.മൈക്കിൾ രായപ്പന് പുറമേ നിർമാതാക്കളുടെ സംഘടന, സംഘടനാ പ്രസിഡന്റായ നടൻ വിശാൽ എന്നിവരെയും ഹർജിയിൽ പ്രതിചേർത്തിരുന്നു.കേസിൽ രേഖാമൂലം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നിർമാതാക്കളുടെ സംഘടന സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല.ആ നിലയിലാണ് കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് പി. വേൽമുരുകൻ സംഘടനയ്ക്ക് പിഴചുമത്തി ഉത്തരവിട്ടത്. ഹർജി വീണ്ടും ഏപ്രിൽ ഒന്നിന് പരിഗണിക്കും…..
