സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ച് സൂപ്പർതാരം ഷാരൂഖ് ഖാൻ. എസ്ആർകെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്….
ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്നായിരുന്നു പുതിയ മേഖലയിലേയ്ക്കു കടന്നതിനെക്കുറിച്ച് ഷാരൂഖിന്റെ പ്രതികരണം. തന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.. ബോളിവുഡില്‍ അക്ഷയ് കുമാർ അടക്കമുള്ള താരങ്ങൾ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകൾ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും അരങ്ങേറ്റം നടത്തിയിരുന്നില്ല. അതിനിടെയാണ് സ്വന്തം പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് താരത്തിന്റെ വരവ്. സൽമാൻ ഖാൻ അടക്കമുള്ളവർ ഷാരൂഖിന് ആശംസകൾ നേർന്നെത്തി.2018ൽ റിലീസ് ചെയ്ത ‘സീറോ’ ആണ് ഷാരൂഖിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സിദ്ധാർഥ് ആനന്ദിന്റെ പത്താൻ ആണ് ഷാരൂഖിന്റെ പുതിയ പ്രോജക്ട്….
