ടൂത്തു പേസ്റ്റെന്ന് കരുതി എലിവിഷം എടുത്ത് പല്ല് തേച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച സ്വദേശിനിയായ ശ്രവ്യ (17) ആണ് മരിച്ചത്.
കുളിമുറിയുടെ ജനാലക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. കോളേജിന് അവധി പ്രഖ്യാപിച്ചതിന് വീട്ടിലായിരുന്ന ശ്രവ്യ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്ബ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടുകയായിരുന്നു. മുറിയില്‍ ഇരുട്ടായതിനാല്‍ വിത്യാസം മനസ്സിലായില്ലെങ്കിലും അബദ്ധം മനസിലായതോടെ വെള്ളമുപയോഗിച്ച് വായ വൃത്തിയാക്കി.
പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും പിന്നീട് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രവ്യ.
