തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. വിവിധ ഇടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ സമരാനുകൂലികള്‍ മര്‍ദിച്ചു.നടുറോഡില്‍ പോലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. ഒരാളുടെ തലയിലും മറ്റൊരാളുടെ തോളിനും കൈയ്ക്കും പരിക്കേറ്റു..യാത്രക്കാരെ സമരാനുകൂലികള്‍ ഓട്ടോയില്‍നിന്ന് ഇറക്കിവിടകയും ചെയ്തു. കൂടുതല്‍ പോലീസെത്തിയാണ് റോഡില്‍നിന്ന് സമരക്കാരെ മാറ്റിയത്.ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായി. ഇനി വാഹനവുമായി വന്നാല്‍ ചില്ലടക്കം അടിച്ചുപൊട്ടിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്..ഇതിനിടെ, കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. കസേര മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരാനുകൂലികള്‍ ഇതിന് വഴങ്ങിയില്ല.ഇതോടെ റോഡിന്റെ ഇരുവശങ്ങളിലുമായി സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും സംഘടിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്..
