കെഎസ്ആർടിസിയുടെ സിറ്റി റേഡിയൽ സർവീസിൽ ഉൾപ്പെടുത്തി വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെയുള്ള സർവീസ് അനുവദിച്ചതായി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.വർക്കല ക്ഷേത്രത്തിൽ നിന്നും 7.30ന് പുറപ്പെടുന്ന സർവീസ് വർക്കല-കല്ലമ്പലം-ആറ്റിങ്ങൽ-കഴക്കൂട്ടം-മെഡിക്കൽ കോളേജ്-വികാസ് ഭവൻ-സെക്രട്ടറിയേറ്റ്-തമ്പാനൂർ-കിഴക്കേകോട്ട-തിരുവല്ലം-കാർഷിക കോളേജ്-കാക്കാമൂല-ബാലരാമപുരം-നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെ സർവീസ് നടത്തും. ഈ സർവീസ് രോഗികൾക്കും,വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും വളരെ ഉപകാരപ്രദമായിരിക്കും. ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്നും അഡ്വക്കേറ്റ് വി ജോയ് എംഎൽഎഫ്ലാഗ് ഓഫ് കർമ്മംനടത്തി ഉദ്ഘാടനം ചെയ്തു




