വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരണപ്പെട്ട കുടുംബത്തെ വ്യക്തിപരമായി അറിയാവുന്നതായിരുന്നു എന്നും വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറയുതകയാണ് സംവിധായകന് അരുണ്‍ ഗോപി.
‘എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്. വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.’-അരുണ്‍ ഗോപി പറയുന്നു.
‘രാവിലെ ഏറെ ദുഃഖകരമായ ഒരു വാര്‍ത്തയുമായി ആണ് ഉണര്‍ന്നത്. എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തില്‍ വേദനയോടെ ആദരാഞ്ജലികള്‍ ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ല.’-അരുണ്‍ ഗോപി കുറിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.45നാണ് സംഭവം. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന് അഹില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്ത മകന് നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
